.comment-link {margin-left:.6em;}

സഹൃദയന്‍

ഹൃദയപൂര്‍വ്വം ഒരു സൌഹൃദം

November 21, 2007

മിടുക്കന്‍ നഗരം

വരുന്നുണ്ടു പോല്‍ സിംഹങ്ങള്‍
തലവര മാറ്റിവരക്കാന്‍ പോന്നോര്

‍കൊതിക്കട്ടേ കായ്ക്കാ മരങ്ങള്‍ പൂക്കുമെന്നും
പൂക്കാമരങ്ങള്‍ കായ്ക്കുമെന്നും

നികുതിയില്ലാ സ്വപ്നങ്ങള്‍ പ്രത്യേക മേഖലകള്
‍കന്യകാപാതകള്‍ ആറേബ്യന്‍ രാവുകള്

‍മുകുളങ്ങള്‍ ഇനി വളര്‍ന്നേക്കുമെങ്ങും തട്ടാതെ മുട്ടാതെ ശിഖരങ്ങളും

കവിതയുണ്ടാകുമോ ? കണ്ടറിയണം
സ്നേഹമുണ്ടാകുമോ ? കണ്ടുതന്നെയറിയണം

ആര്‍പ്പു വിളിച്ചാനയിക്കാമൊപ്പമൊട്ടു സംശയിക്കാം

ഉണ്ണാനുണ്ടാമുടുക്കാനുണ്ടാം ഉറപ്പെന്നാല്‍
കിടപ്പാന്‍ കരാര്‍ പാട്ടം

കിടിലന്‍ മടകള്‍ നെടിയ കൂടാരാങ്ങള്
‍ഹരിതമൊട്ടും തൊടില്ലയത്രേ!

താഴാതെ കുനിയാതെ വളയാതെ
അങ്ങനെയങ്ങനെ വളരട്ടെന്‍ മിടുക്കന്‍ നഗരം

December 13, 2006

ടൌണില്‍ നിന്നൊരു ബസ്സ്‌

..ചേട്ടാ, ഒന്നു കേറി നിക്ക്‌...കുറച്ചു പേര്‌ ഡോറീ തൂങ്ങി നിക്കണ കണ്ടില്ലെ?

ശ്‌..ശ്‌...ചേട്ടനോട്‌ തന്നെയാണ്‌.ആ ലേഡീസിന്റെ സൈഡീന്ന് കൊറച്ചങ്ങട്‌ കേറീക്ക്‌.

എങ്ങോട്ട്‌ കേറീക്കാനാട നീ പറഞ്ഞേ,എനിക്കു മനസ്സില്ല...

ഏെയ്‌,പുള്ളി നല്ല വെള്ളത്തിലാട്ടോ,ചെലപ്പത്തലേലാകും

.ടാ...കേസാര്‍ടീസി നിന്റച്ഛന്റെ വകയാണോടാ........

ചേട്ടാ,സൂക്ഷിച്ചു സംസാരിക്കണം.
.
ഫാ..... # @ * & ,നീയെന്നെ വിഴുങ്ങ്വൊ?

ചേട്ടാ നിര്‍ത്തിക്കോ,തടി വെടക്കാവ്വേ..

നീയെന്തൂട്ട്‌ # @ * &

ഠപ്പേ..പടാഷ്‌......പടാഷ്‌......

യ്യോ,എന്നെ ഒരുത്തന്‍ തല്ലി കൊല്ലുന്നേയ്‌........

പടാഷ്‌....പഠോ.....ഠപ്പേ..പടാഷ്‌......പടാഷ്‌.....

ഹേ മിസ്റ്റര്‍ ,എന്തായിത്‌.. ഒരു മനുഷ്യനെ ഇങ്ങനെ തല്ലാമോ?

സാറെ,അയാള്‍ ചോദിച്ചു വാങ്ങിച്ചതാ.......

ഇനി തല്ലരുത്‌..സുഹൃത്തെ എഴുന്നേല്‍ക്കു.......

ഫ.....ആരെടാ എന്നെ എഴുന്നേപ്പിക്കാറായേ?

പടാഷ്‌....പഠോ.....ഠപ്പേ..പടാഷ്‌......പടാഷ്‌.....പടാഷ്‌...
.പഠോ.....ഠപ്പേ..പടാഷ്‌......പടാഷ്‌.....

ആയ്യോ,എന്നെ എല്ലാവരും കൂടി തല്ലി കൊല്ലുന്നേയ്‌........

പടാഷ്‌....പഠോ.....ഠപ്പേ..പടാഷ്‌......പടാഷ്‌.....പടാഷ്‌....പഠോ.....
ഠപ്പേ..പടാഷ്‌......പടാഷ്‌.....

അവസാനത്തേതിനു രണ്ടു സ്റ്റോപ്പ്‌ മുന്‍പ്‌, മുണ്ടല്‍പം കീറിയിട്ടുണ്ടെങ്കിലും തികച്ചും മാന്യനായ ഒരാള്‍ ബസ്സിറങ്ങുകയും വേച്ച്‌ വേച്ച്‌ തന്റെ വീട്ടിലേക്കു നടന്നു നീങ്ങുകയും ചെയ്തു.

October 12, 2006

തവളാത്മകം

നമസ്കാരം.കരയിലും വെള്ളത്തിലും ജീവിക്കുന്നവനും തന്മൂലം ഉഭയ ജീവിയെന്നു എല്ലാവരും വിളിക്കുന്നവനും ആയറ്റത്തു തുഞ്ചത്തെഴുത്തചഛന്‍ മുതല്‍ ഈയറ്റത്തു സന്തോഷ്‌ എച്ചിക്കാനം വരെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുളള്ളവനും തീര്‍ത്തും നിഷ്കളങ്കനും അല്‍പപ്രാണിയുമാണു ഞാന്‍.ഇനിയിപ്പോ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ?ങെ! പിടികിട്ടിയില്ലെന്നൊ? പോട്ടെ.......കൈയിലിടാന്‍ പറ്റാത്ത വളയേതെന്നു പണ്ടു കളികൂട്ടുകാരി ചോദിച്ച കുസൃതി ചോദ്യം നിങ്ങള്‍ മറക്കാന്‍ വഴിയില്ലെന്നെനിക്കറിയാം.

അമ്പലക്കുളത്തില്‍ നിന്ന് തോര്‍ത്തിട്ടു പിടിച്ച വരാലിന്റെ കുഞ്ഞിനു കയ്യും കാലും വച്ചപ്പോള്‍ അന്തം വിട്ടു നിന്ന നിങ്ങളെ " വാല്‍മാക്രിയെയും ബ്രാലിനെയും കണ്ട തിരിച്ചറിയാത്ത കഴുത" എന്നെല്ലാവരും കളിയാക്കിയപ്പോള്‍ കുപ്പിയില്‍ കിടന്നോണ്ടാണെങ്കിലും ഞാന്‍ മാത്രമല്ലേ അനുഭാവം പ്രകടിപ്പിച്ചത്‌.എന്നിട്ടും അതേ എന്നെ ചൂണ്ട കൊളുത്തില്‍ കുരുക്കി ഒരു മുട്ടന്‍ വരാലിനെ പിടിച്ചു നിങ്ങള്‍ മാനം കാത്തു.

പിന്നീടെപ്പോഴോ നിങ്ങള്‍ ജോലി കിട്ടിയ സന്തോഷത്തിന്‌ കൂട്ടുകാരോടൊപ്പം കൂടിയതും കള്ളു തലയ്ക്കു പിടിച്ചപ്പോ പെട്ട്രോമാക്സും കത്തിച്ച്‌ പാടവരമ്പത്ത്‌ സ്വപ്നം കണ്ടിരുന്ന എന്നെ പിടിച്ച്‌ നല്ല മാണിക്ക്യൊത്ത എന്റെ രണ്ടു കാലും മുറിച്ചു വറുത്തടിച്ചതും ഞാന്‍ ക്ഷമിച്ചില്ലേ?

കീടനാശിനികളും മൂടിയ കുളങ്ങളും ദു:സ്വപ്നങ്ങളില്‍ നിന്ന്‌ എന്റെ ജീവിതത്തിലേക്കിറങ്ങി വന്നിരിക്കുന്നതു വേദനയോടെ ഞാനറിയുന്നു.

ഇന്ന് ചിക്കുന്‍ ഗുനിയ കാരണം പേടിച്ച്‌ വീട്ടില്‍ കുത്തിയിയിരിക്കുമ്പോഴെങ്കിലും ഓര്‍ക്കുക ഒരു ഈഡിസനേം നിങ്ങളെ നോവിക്കാന്‍ ഞാന്‍ അനുവദിക്കില്ലായിരുന്നെന്ന്.

"അന്ന്യന്‍" സിനിമയില്‍ ഷോക്കടിച്ചു ചത്ത ഒരു തവളയുടെ ചിത്രം നിങ്ങളൊര്‍ക്കുന്നില്ലെ...എങ്കിലറിയുക , ഞാന്‍ നിങ്ങള്‍ തന്നെയാണെന്ന്.


നാലുകാലുള്ളോരു നങ്ങേലി പെണ്ണായും ആഗോളവത്കരണം വിഴുങ്ങിയ സമൂഹമായും എന്നെ സാഹിത്യകാരന്മാര്‍ ഉപമിച്ചപ്പോള്‍ നിശബ്ദനായി എങ്കിലും നിറഞ്ഞ ഹൃദയത്തോടെ ആസ്വദിച്ച, പൊന്തകാട്ടിലിരുന്ന് പേക്രോം പേക്രോം കരഞ്ഞ്‌ കുട്ടിക്കാലത്ത്‌ നിങ്ങളെ ഒരുപാടു മാമ്മുണ്ണിച്ച ഒരു പോക്കാച്ചി തവളയുടെ ആത്മ ദുഖങ്ങള്‍ നിങ്ങളറിയുന്നോ,കൂട്ടരെ ?

May 13, 2005

Need For An Asian Accent




It is quite unfortunate that the whole world runs behind American accent. As we know the lion share of world population lays in Asia especially in China, India Japan and Russia. It is nothing but commonsense that the language of world should be as per the interests of majority.

Why don’t we go for an Asian accent. At present, China is a rapidly growing country. India also keeps its developing move. I think in 2020 the world marketing will be concentrated in two countries ,China and India .Naturally marketers will have to talk more to the people of these countries.

Now

There may be reasons for craze of American accent. But it is not permanent. Many of us think that Americans are the exclusive potential buyers. It is a simple logic that potentiality is not a monopoly. There is a recent news of a Chinese purchase. The product is nothing but a wing of IBM ,the famous American Computer Manufacturer. Many Indian business tycoons usually get place in the list of world’s richest persons. Likewise a lot of news comes day by day.

Future

Hope is there for future. Tomorrow, the world has to study not only Asian accent but also the languages like Chinese, Hindi, Bengali, Telugu, Tamil and Malayalam. It will be funny!

Note: I am not against Americans. But it is not democratic that world rounds the Statue of Liberty.

Tail: I have seen a recent advertisement of a call centre. The highlighted feature was “ mother tongue influence reduction “. We kill ourselves!